പ്രിയ സുഹൃത്തേ, വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഞാൻ എഴുതട്ടെ? ഇത് എഴുതുന്നതുകൊണ്ട് എന്നോട് നീരസം ഒന്നും തോന്നരുത്. നിങ്ങളുടെ കാഴ്ചപ്പാടുകൾക്കും വിശ്വാസങ്ങൾക്കും എതിരായിരിക്കാം ഞാൻ എഴുതുന്ന പലതും. എന്നാൽ ഇത് സത്യമാണോ എന്ന് പരിശോധിക്കുക. ഞാൻ എഴുതുന്നത് സത്യമാണെങ്കിൽ (ദൈവവചനം സത്യമാണ്), നിങ്ങൾ വിശ്വസിക്കുന്നത് ശെരിയോ അല്ലയോ എന്ന് ദൈവവചനപ്രകാരം തീരുമാനിക്കാം. ദൈവം ചെയ്യ്ത നന്മകൾ എത്രയാണ്? നിങ്ങളുടെ ആത്മീയ നിലവാരവും കാഴ്ചപ്പാടുകളും എനിക്കറിയില്ല. എന്നാൽ ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്ന നിലയിൽ ഇന്നത്തെ ദിവസം എനിക്ക് നിങ്ങളോടു പറയാനുള്ളത് ഇതാണ്. ഒരു നല്ല ജീവിതം ദൈവം തന്നപ്പോൾ, അവസ്ഥകളൊക്കെ ദൈവം മാറ്റിയപ്പോൾ, ഈ ജീവിതം കൊണ്ട് ദൈവത്തിനു എന്ത് കൊടുത്തു?
നാം അറിയാത്ത നാളിൽ ഈ ലോകം വിട്ടു പോകേണ്ടിവരും. അത് എപ്പോൾ വേണമെങ്കിലും സംഭവിക്കാം. മരണത്തിനു ശേഷം ഒരു ജീവിതമുണ്ട്. ആ ജീവിതം നിത്യമാണ്. അതിനു അവസാനമില്ല. നമ്മുടെ നിത്യത എവിടെ വേണമെന്ന് തീരുമാനിക്കേണ്ടത് ഇപ്പോഴാണ്. ദൈവത്തോടുകൂടിയുള്ള സ്വർഗ്ഗവും കത്തിയെരിയുന്ന നരകവും യാഥാർഥ്യമാണ്. നാം വഞ്ചിക്കപ്പെടരുത്. നമ്മുടെ സ്ഥാനമാനങ്ങൾ, നാം കൂട്ടിവച്ചതു ഒക്കെയും വിട്ടുപോകേണ്ട നാൾ അതിവിദൂരമല്ല. നമ്മുടെ അവസാനദിവസം ഏതെന്നു നാം അറിയുന്നില്ല. അത്യുന്നതനായ ദൈവത്തെ ഭയപ്പെടുക. വെറും നശ്വരനായ മനുഷ്യനെ ഭയപ്പെടരുത് (Mathew 10:28). മനുഷ്യനെ പ്രസാദിപ്പിക്കുവാനായി ജീവിക്കരുത്. നമ്മുടെ ഉടയവൻ ദൈവമാണ്.
മരണശേഷം ഒരു ജീവിതമില്ലെന്നു പറയുവാനല്ലാതെ തെളിയിക്കുവാൻ ശാസ്ത്രത്തിനു ഇന്നുവരെ കഴിഞ്ഞിട്ടില്ല. ഒരു ചെറിയ കപ്പിന്റെ വലുപ്പമുള്ള മനുഷ്യന്റെ തലച്ചോറിന്- നാം വസിക്കുന്ന പ്രപഞ്ചത്തെയും അനേക കോടി ഗ്രഹ, ഉപഗ്രഹ, നക്ഷത്രങ്ങളെയും ഒരു വാക്കുകൊണ്ട് സൃഷ്ട്ടിച്ച അദൃശ്യനായ ദൈവത്തിന്റെ പരിജ്ഞാനത്തെ അളക്കുവാൻ കഴിയുമോ? ഒരു ചെറിയ കപ്പുകൊണ്ട് സമുദ്രത്തെ അളക്കുവാൻ ശ്രമിക്കുന്ന മണ്ടനായ മനുഷ്യൻ! ഈ ലോകത്തിൽ വാദിച്ചു ജയിക്കുകയല്ല പ്രശ്നം. മരണശേഷം ദൈവത്തോടുകൂടി വസിക്കുക എന്നുള്ളതാണ്.
മരണശേഷം ഒരുജീവിതം ഉണ്ടെന്നു വിശ്വസിക്കുന്നവർ ഈ ഭൂമിയിൽ ഉള്ള യാതൊന്നിനും വേണ്ടി ജീവിതം കളയുകയില്ല, നിത്യതയിൽ ക്രിസ്തുവിനോടുകൂടി ജീവിക്കാൻ എത്രയോ മനുഷ്യർ തങ്ങൾക്കുള്ളതെല്ലാം ഉപേക്ഷിച്ചു? ഒന്നാം നൂറ്റാണ്ടുമുതൽ ഇന്നെയോളം എത്രപേർ കർത്താവിനായി പീഡനം അനുഭവിച്ചു മരിച്ചു? അവരിൽ, നമ്മെക്കാൾ വിദ്യാഭ്യാസമുള്ളവർ, ധനവാന്മാർ, കുടുംബമഹിമയുള്ളവർ എല്ലാം ഉണ്ടായിരുന്നു. അവർ ദൈവവചനം ഭയത്തോടെ അനുസരിച്ചു. ഈ ലോകത്തിൽ, നമ്മിൽ പലരും സ്വബുദ്ധിയിലാശ്രയിച്ചു വാദിച്ചു ജയിച്ചേക്കാം. എന്നാൽ ലോകത്തിൽനിന്നു വേർപെടുന്ന നിമിഷം (the moment of death) യഥാർത്ഥ സത്യം എന്തെന്ന് നാം തിരിച്ചറിയും. ഒരിക്കലും മാറ്റുവാൻ കഴിയാത്ത ന്യായവിധിയെ അന്ന് നമ്മൾ നേരിടേണ്ടിവരും!
നിത്യജീവിതത്തിലേക്കു മനുഷ്യനെ ഒരുക്കുവാൻ ദൈവം ലോകത്തിനു കനിഞ്ഞു നൽകിയ ദാനമാണ് വിശുദ്ധ ബൈബിൾ. അലംഘനീയമായ ദൈവവചന സമാഹാരം! അങ്ങനെയെങ്കിൽ എത്ര ക്രിസ്ത്യാനികൾ അത് പഠിക്കുന്നു, എത്ര സഭകൾ അത് പഠിപ്പിക്കുന്നു? ഇതുവരെ പഠിച്ചിട്ടുള്ളത് മാനുഷീകമാണോ ദൈവീകമാണോ എന്ന് ചിന്തിച്ചുനോക്കുക. നമ്മുടെ കയ്യിലുള്ള ബൈബിൾ ഒന്നുതന്നെയാണ്. ഞാൻ കഴിഞ്ഞകുറച്ചു വര്ഷങ്ങളായി അത് ഭയഭക്തിയോടെ പഠിക്കുന്നു. പഠിക്കുന്തോറും എന്റെജീവിതത്തിൽ ഞാൻ അറിയാതെ മാറ്റങ്ങൾ സംഭവിക്കുന്നു.
ദൈവത്തെ സ്നേഹിക്കുന്നവൻ ദൈവത്തോടുകൂടി ജീവിക്കും. ദൈവത്തെ സ്നേഹിക്കുന്നു എന്നുള്ളതിന്റെ തെളിവ് അവന്റെ വചനവും കല്പനകളും അനുസരിക്കുന്നു എന്നുള്ളതാണ് (John 14:15, 23). ദൈവ വചനം പഠിക്കാറുണ്ടോ? അത് അനുസരിക്കാറുണ്ടോ? ഇപ്പോൾ കാണുന്നതും, ഇതുവരെ നേടിയതും എല്ലാം ഒരുനാളിൽ നഷ്ടമാകും. ഇന്ന് കൂടെയുള്ളവർ ആരും അന്നുണ്ടാവില്ല. നാം ഒറ്റയ്ക്ക് ദൈവസിംഹാസനത്തിനുമുന്പിൽ നിൽക്കേണ്ടിവരും. നമ്മൾ വിശ്വസിക്കുന്നില്ല എന്നുവെച്ചു സത്യം മാറുന്നില്ല. നഷ്ടം നമുക്കുതന്നെയാണ്. സത്യം കണ്ടെത്തുക!
നിങ്ങൾ ഒരുപക്ഷെ, സഭയ്ക്കുവേണ്ടിയും സമൂഹത്തിനുവേണ്ടിയും ഒത്തിരി അദ്ധ്വാനിക്കുന്നുണ്ടാകാം. എന്നാൽ യേശുവിനുവേണ്ടി എന്ത് ചെയ്തു? ദൈവരാജ്യത്തിന്റെ മഹത്വത്തിനുവേണ്ടി എന്ത് നേടി? നിങ്ങളെക്കാൾ കൂടുതൽ ചാരിറ്റി പ്രവർത്തനങ്ങൾ അനേക നിരീശ്വരവാദികളും മറ്റു മതസ്ഥരും ചെയ്യുന്നുണ്ട്. നമ്മുടെ പ്രവർത്തികൾകൊണ്ട് ദൈവത്തെ പ്രസാദിപ്പിക്കുവാൻ സാധ്യമല്ല (Isaiah 64:6). അങ്ങനെയെങ്കിൽ യേശുകര്ത്താവ് ക്രൂശിൽ മരിക്കേണ്ട കാര്യമില്ലായിരുന്നു. പ്രവർത്തികൾ വരേണ്ടത് ദൈവത്തെ അനുസരിച്ചതിനുശേഷമാണ് (Ephs 2:8-11).
നിങ്ങൾ പ്രസംഗിക്കുന്നതും പഠിപ്പിക്കുന്നതും മറ്റുപലരില്നിന്നും കേട്ടിട്ടുള്ള അറിവാണ്. എന്നാൽ പഠിച്ചിട്ടുള്ളത് മാനുഷീകമാണോ ദൈവീകമാണോ എന്ന് ചിന്തിച്ചുനോക്കുക. നമ്മുടെ കയ്യിലുള്ള ബൈബിൾ ഒന്നുതന്നെയാണ്. ഞാൻ കഴിഞ്ഞകുറച്ചു വര്ഷങ്ങളായി അത് ഭയഭക്തിയോടെ പഠിക്കുന്നു. പഠിക്കുന്തോറും എന്റെജീവിതത്തിൽ ഞാൻ അറിയാതെ മാറ്റങ്ങൾ സംഭവിക്കുന്നു. ദൈവത്തിൽ നിന്ന് പ്രാപിച്ചത് മാത്രമേ അവിടേക്കു കൊണ്ടുപോകാൻ കഴിയു. ഇത്രയും കാലം പ്രാർത്ഥിച്ചു. സ്വന്ത ജീവിതത്തിൽ എന്തെങ്കിലും മാറ്റം ലഭിച്ചുവോ? ഇന്ന് മരിച്ചാൽ എവിടെ പോകുമെന്ന് നിശ്ചയമുണ്ടോ? ഓർത്തോഡോക്സുസഭയുടെ അനേക പള്ളികളിൽ ഒരുകാലത്തു വിശ്വാസം പഠിപ്പിച്ച വ്യക്തിയാണ് ഞാൻ.
ദൈവത്തെക്കുറിച്ചു ലോകം പറഞ്ഞതെല്ലാം വിശ്വസിക്കുകയും അവ പഠിപ്പിക്കുകയും ചെയ്ത ഒരു മൂഢ കാലമെനിക്കുണ്ടായിരുന്നു. എന്നാൽ ദൈവവചനം എന്നെ യഥാർത്ഥ സത്യത്തിലേക്ക് വഴിനടത്തി. ഞാൻ മനുഷ്യരോട് ചോദിക്കാതെ ദൈവഹിതത്തിനു കീഴടങ്ങി. ഭൗതീകമായതു ഒന്നും നേടാനല്ല, പ്രത്യുത: നിത്യത നഷ്ടപ്പെടാതിരിക്കുവാനാണ് അനേക പ്രതികൂലങ്ങളുടെ നടുവിലും എനിക്ക് ലഭിച്ച വെളിച്ചത്തിൽ ജീവിക്കുന്നത്. ദൈവവചനം പഠിക്കുമ്പോൾ, നാം ശെരിയെന്നു കരുതിയ ബഹു ഭൂരിപക്ഷം വിശ്വാസങ്ങളും വെറും മാനുഷീക പഠിപ്പിക്കലാണെന്നു മനസ്സിലാകും. നമ്മുടെ ജീവിതം വിലയേറിയതാണ്. അത് നഷ്ടപ്പെടുത്തരുത്. സകല മനുഷ്യരും അന്ത്യ ന്യായവിധി നേരിടേണ്ടവരാണ്. നിങ്ങൾക്കും അത് ഒഴിവാക്കാൻ കഴിയില്ല. ഇതുവരെ ഒരുങ്ങിയില്ലെങ്കിൽ ഇപ്പോൾ ഒരുങ്ങുക. നാളേക്ക് മാറ്റിവയ്ക്കരുത്. നാളെ നമ്മൾ ഉണ്ടാകുമോ എന്നറിയില്ല.
യേശുവിലൂടെ മാത്രമേ രക്ഷയുള്ളൂ. യഥാർത്ഥ യേശു ക്രിസ്തു ആരെന്നു ബൈബിൾ പഠിച്ചു മനസിലാക്കുക. യേശു ക്രിസ്തു ആരെന്നറിയണമെങ്കിൽ ബൈബിൾ പഠിക്കണം. വ്യക്തിപരമായി യേശുവിനെ അറിയണം. നിലവിളിക്കുക. യേശു നിങ്ങളെ രൂപാന്തരപ്പെടുത്തും. നിങ്ങളുടെ ജീവിതം ഈ ഭൂമിയിലും നിത്യതയിലും അനുഗ്രഹിക്കപ്പെടും. ബൈബിൾ പഠിക്കുക. ദൈവ സഭ ഏതെന്നു കണ്ടെത്തുക. നിങ്ങൾ ഹൃദയപൂർവം അന്വേഷിച്ചാൽ ദൈവം അവിടെയെത്തിക്കും. ദൈവ സഭ നിങ്ങളെ നിത്യതയ്ക്കായി ഒരുക്കും. നിങ്ങളുടെ ജീവിതം മാറുമ്പോൾ നിങ്ങൾ അത്ഭുതപ്പെടും. ഒരുപക്ഷെ, നിങ്ങൾ ദൈവസഭയിൽ ആണെങ്കിൽ, പൂർണമായി ദൈവ വചനത്തിനു കീഴ്പ്പെട്ടാണോ ജീവിക്കുന്നത് എന്ന് പരിശോധിക്കുക.
സ്വർഗ്ഗത്തിലെത്തുമെന്നു വിശ്വസിച്ചു ജീവിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ നിത്യനരകത്തിലേക്കുള്ള വഴിയിലാണ് യാത്രചെയ്തുകൊണ്ടിരിക്കുന്നത്. കാരണം, ദൈവം പറഞ്ഞിരിക്കുന്നത് അറിയുവാനോ, അത് ഗ്രഹിച്ചു മാനസാന്തരപ്പെടുവാനോ ശ്രമിക്കാതെ, നിസ്സാരനായ മനുഷ്യൻ പറയുന്നത് വേദവാക്യമായി എടുത്തു അജ്ഞതയിൽ ജീവിക്കുന്നു. വിശുദ്ധ ദൈവവചനം പഠിക്കുക. ദൈവം പറഞ്ഞ ദിവസം അടുത്തുകൊണ്ടിരിക്കുന്നു (Hebrews 9:27). സുഹൃത്തേ, സമയം കിട്ടിയില്ല എന്ന് പറയരുത്.
എന്റെ സഹായം ആവശ്യമുണ്ടെകിൽ എഴുതുക. ഞാൻ എഴുതിയത് സത്യമെന്നു തോന്നുന്നുവെങ്കിൽ ഏറ്റെടുക്കുക. അല്ലെങ്കിൽ നിരസിക്കുക. ഒരിക്കലും ഒരു സംവാദത്തിനു ഞാനില്ല. ദൈവവചനം അത് അനുവദിക്കുന്നില്ല. ഞാൻ കർത്താവു ഏൽപ്പിച്ച വേല ചെയ്യുന്നു. ദൈവം സത്യത്തിലേക്ക് നിങ്ങളെ നയിക്കട്ടെ.
Every Blessings,
Renji George